നിയമസഭ സമ്മേളനത്തിന് ഇടവേള; നേതാക്കൾ പുതുപ്പള്ളിപ്പോരിലേക്ക്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭ സമ്മേളനത്തിന് ഇടവേള. ഈ മാസം 24 വരെ ചേരാൻ നിശ്ചയിച്ചിരുന്ന നിയമസഭ വ്യാഴാഴ്ച തൽക്കാലത്തേക്ക് പിരിയും. ഒരു മാസത്തിനു ശേഷം പുതുപ്പള്ളി ഫലപ്രഖ്യാപനത്തിനു ശേഷം സെപ്റ്റംബർ 11 മുതൽ 14 വരെ വീണ്ടും സഭ ചേരാനും ബുധനാഴ്ച ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.

നേതാക്കൾക്ക് സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബറിന് ശേഷമായിരിക്കുമെന്ന കണക്കുകൂട്ടിയാണ് ആഗസ്റ്റിൽ മൂന്നാഴ്ച നിയമസഭ വിളിച്ചത്. 

Tags:    
News Summary - Adjournment of Assembly session; Leaders to Puthuppally election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.