അടൂർ: ശബരിമല കർമസമിതിയുടെ ഹർത്താലിനോടനുബന്ധിച്ച് അടൂരിൽ ബോംബ് എറിയുകയും സ ി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഡി. ബൈജുവിെൻറ വീട് തകർക്കുകയും ചെയ്ത സംഭവത ്തിൽ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളടക്കം അഞ്ചുപേർ അറസ്റ്റിൽ.
ആർ.എസ്.എസ് താലൂക്ക് കാര്യകാര്യ സദസ്വൻ അടൂർ കരുവാറ്റ ശാന്തവിലാസത്തിൽ അരുൺ ശർമ (35), ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് പള്ളിക്കൽ ഇളംപള്ളിൽ പയ്യനല്ലൂർ കൈമ വിജയിൽ അഭിലാഷ് (34), മണ്ഡലം സഹ കാര്യവാഹക് അമ്മകണ്ടകര അനീഷ് ഭവനിൽ അനീഷ് (27), ബി.ജെ.പി മണ്ഡലം സെക്രട്ടറി പെരിങ്ങനാട് തെക്കുംമുറിയിൽ ശരത് ഭവനിൽ ശരത്ചന്ദ്രൻ (33), ആർ.എസ്.എസ് പ്രവർത്തകനായ ചേന്നംപള്ളിൽ ചാമതടത്തിൽ തെക്കേതിൽ രാഗേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ബോംബ് എത്തിച്ചുകൊടുത്തത് അരുൺ ശർമയാണ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബാക്രമണക്കേസിലെ മുഖ്യപ്രതി പ്രവീണിെൻറ സഹായത്തോടെയാണ് ഇയാൾ ബോംബ് എത്തിച്ചതെന്നും കണ്ടെത്തി. അടൂർ സ്കൈ മൊബൈൽ ഷോപ്പിലേക്കും പഴകുളത്ത് വ്യാപാര സ്ഥാപനത്തിനും സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. രവീന്ദ്രെൻറ വീടിനുനേരെയുമാണ് ബോബെറിഞ്ഞത്. രവീന്ദ്രനും മൊബൈൽ ഷോപ്പിലേക്ക് നടത്തിയ ആക്രമണത്തിൽ സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബോംബാക്രമണ ഗൂഢാലോചനയിൽ പങ്കാളിയായ മിഥുനെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ബോംബേറിനും അക്രമത്തിനും നേതൃത്വം നൽകിയ നേതാക്കളെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ഡിവൈ.എസ്പി ആർ. ജോസ് പറഞ്ഞു. ഡിവൈ.എസ്.പി ആർ. ജോസ്, സി.ഐ ജി. സന്തോഷ് കുമാർ, എസ്.ഐമാരായ രമേശൻ, ബി.എസ്. ശ്രീജിത്, ഷാഡോ പൊലീസ് എ.എസ്.ഐമാരായ അജി ശാമുവേൽ, രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു, ബിജു, ശരത്, വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.