വി.എസിന്‍റെ പി.എ ആയിരുന്ന അഡ്വ. അനിൽ കുമാർ അന്തരിച്ചു



പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ ഭരണപരിഷ്കാര കമീഷൻ ചെയർമാനായിരിക്കെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന അഡ്വ. എൻ. അനിൽ കുമാർ (59) നിര്യാതനായി. ബുധനാഴ്ച രാത്രി എട്ടോടെ പാലക്കാട് ടൗൺ സ്‌ക്വയർ ക്ലബിൽ സുഹൃത്തുക്കൾക്കൊപ്പം സൗഹൃദ സംഭാഷണത്തിലായിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തങ്കം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിലവിൽ പാലക്കാട് ജില്ല കോടതിയിൽ അഭിഭാഷകനായ അദ്ദേഹം 2016 മുതൽ 2021 വരെ കെ.ജി.ഒ.എയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായിരുന്നു. സംസ്ഥാന പ്ലാനിങ് ബോർഡിൽ റിസർച് അസിസ്റ്റന്റായാണ് ജോലിയിൽ പ്രവേശിച്ചത്. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ സേവനമനുഷ്ഠിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിൽ ജോയിന്റ്‌ ഡയറക്ടറായി വിരമിച്ചു. നിലവിൽ സി.പി.എം അകത്തേത്തറ ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമാണ്.

ഭാര്യ: വസന്തകുമാരി (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മകൾ: ഡോ. അനാമിക. സംസ്കാരം പിന്നീട്. 

Tags:    
News Summary - Adv. Anil Kumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.