തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ ഒന്നാം നമ്പർ ഹാളിലും േകാ ടതി അങ്കണത്തിലും വെച്ച് അഭിഭാഷകനെ ഒരു സംഘം അഭിഭാഷകർ മർദിച്ച കേസ് അന്വേഷണത്തി ൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ഡി.ജി.പി. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അ ന്വേഷണം പ്രത്യേകസംഘത്തിന് കൈമാറിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ വഞ്ചിയൂർ എസ്.െഎെക ്കതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തിരുവനന്തപുരം േലായേഴ്സ് ഫോറം സെക്രട്ടറി കൂടിയായ ആർ. മുരളീധരെന ബാർ അസോസിയേഷൻ പ്രസിഡൻറ് ജയചന്ദ്രെൻറ നേതൃത്വത്തിൽ ഒരുസംഘം അഭിഭാഷകർ മർദിച്ച കേസാണ് ഡി.സി.പിയുടെ നേതൃത്വത്തിൽ സി-ബ്രാഞ്ച് എസ്.പി അന്വേഷിക്കാൻ ഡി.ജി.പി ഉത്തരവിട്ടത്.
കേസ് അന്വേഷിച്ചതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ വഞ്ചിയൂർ എസ്.െഎയോട് സിറ്റി പൊലീസ് കമീഷണർ വിശദീകരണം ചോദിച്ച് അനുയോജ്യമായ നടപടി 15 ദിവസത്തിനുള്ളിൽ സ്വീകരിക്കണം. സർവിസിൽനിന്ന് വിരമിച്ചശേഷം അഭിഭാഷകവൃത്തി ചെയ്യുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് േലായേഴ്സ് േഫാറം മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും നിവേദനം നൽകിയത് അടക്കമുള്ള നടപടിയാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് മുരളീധരെൻറ പരാതി.
ഗുരുതര വീഴ്ചയാണ് വഞ്ചിയൂർ എസ്.െഎയുടെ ഭാഗത്തുണ്ടായതെന്ന് ഉത്തരവിൽ ഡി.ജി.പി അക്കമിട്ട് പറയുന്നു. ‘2018 ഒക്ടോബർ 24 നാണ് സംഭവം നടന്നതെങ്കിലും എസ്.െഎ അഞ്ച് ദിവസം കഴിഞ്ഞ് 29 ന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹസർ തയാറാക്കിയത് ഒന്നര മാസത്തിന് ശേഷമാണ്. പരാതിക്കാരന് ഗുരുതര പരിക്കേെറ്റങ്കിലും സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം മാത്രമാണ് ഡോക്ടറിൽ നിന്ന് എസ്.െഎ മൊഴി രേഖപ്പെടുത്തിയത്. ‘കേറ്റ്’ രജിസ്ട്രാറുടെ മുറിയിലാണ് മുരളീധരൻ അഭയം തേടിയതെങ്കിലും എസ്.െഎ അദ്ദേഹത്തെിെൻറയോ ‘കേറ്റി’െൻറ മറ്റ് ഉദ്യോഗസ്ഥരുടെയോ മൊഴി എടുക്കാൻ തയാറായില്ല.
സംഭവത്തിന് മറ്റ് ദൃക്സാക്ഷികളുണ്ടായിരുെന്നങ്കിലും കുറ്റാരോപിതരായ രണ്ട് അഭിഭാഷകരിൽ നിന്നാണ് എസ്.െഎ ദൃക്സാക്ഷിമൊഴി എടുത്തത്. പരാതിക്കാരനും ദൃക്സാക്ഷികളും നിരവധി തവണ എസ്.െഎയെ സമീപിെച്ചങ്കിലും സി.ഡി ഫയലിൽ രേഖപ്പെടുത്തിയത് പരാതിക്കാരൻ അേന്വഷണത്തോട് സഹകരിക്കുന്നില്ലെന്നാണ്’ -ഡി.ജി.പി ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.