കോഴിക്കോട്: മാധ്യമം ഹെൽത്ത് കെയർ മുൻ മാനേജർ ഈസ്റ്റ് വെള്ളിമാടുകുന്ന് വടക്കേത്തൊടിയിൽ എ.ഇ. നസീർ (61) നിര്യാതനായി. മാധ്യമം കോഴിക്കോട് യൂനിറ്റ് മുൻ അസി. റസിഡന്റ് മാനേജർ, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലും പ്രവർത്തിച്ചിരുന്നു.
1986ൽ മാധ്യമത്തിൽ ചേർന്ന നസീർ തിരുവനന്തപുരം സ്വദേശിയാണ്. 2019ൽ മാധ്യമത്തിൽ നിന്ന് വിരമിച്ചു.
പിതാവ്: പരേതനായ ഇബ്രാഹിംകുഞ്ഞ്. മാതാവ്: പരേതയായ സുഹറാബീവി. ഭാര്യ: ഷമീന. മക്കൾ: അലി മുഹിബ്ബ്, മുഅ്മിന, അലി മുഫീദ്. മരുമകൻ: ഹാബീൽ സിദ്ദീഖ്, കാക്കനാട് (ഇലക്ട്രിക്കൽ എൻജിനീയർ). സഹോദരൻ: എ.ഇ. ബഷീർ (റിട്ട. ഡി.ടി.പി സൂപ്പർവൈസർ, മാധ്യമം, തിരുവനന്തപുരം).
ഖബറടക്കം ചൊവ്വാഴ്ച കൊല്ലം ഓച്ചിറയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.