സർക്കാർ കാലണ കിട്ടാതെ നരകിക്കണം എന്നാഗ്രഹിക്കുന്നവരാണ് വിവാദങ്ങൾക്ക് പിന്നിൽ - മന്ത്രി റിയാസ്

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എസ്റ്റിമേറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന് കാലണ കിട്ടരുത് എന്നാണ് വിവാദമുണ്ടാക്കുന്നവർ ചിന്തിക്കുന്നത്. കേന്ദ്രഫണ്ട് പോലും കിട്ടാതെ ഈ സർക്കാർ നരകിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ വാർത്ത ഗുണകരമാകും.

നാളെ കേന്ദ്രസർക്കാർ ഫണ്ട് നൽകിയിട്ടില്ലെങ്കിൽ കണക്ക് കൃത്യമല്ല, ധൂർത്താണ് എന്ന് പറയുന്നവർക്കാണ് ഇതിന്റെയൊക്കെ ഗുണം ലഭിക്കുന്നത്. ഇരുതല മൂർച്ചയുള്ള ആയുധ പ്രയോഗമാണിത്. ഒരു ഭാഗത്ത് സംസ്ഥാന സർക്കാറിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. മറുഭാഗത്ത് കേന്ദ്രഫണ്ട് കിട്ടാതിരിക്കുന്നതിന്റെ കാരണങ്ങളായി ഇത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.

Tags:    
News Summary - Muhammad Riyas Reacts to Wayanad landslide estimated report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.