ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം

കൊച്ചി: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സത്യവാങ്മൂലം. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കാട്ടി തിരുവനന്തപുരം സ്വദേശിയായ മാധ്യമപ്രവർത്തകൻ അജിത് കുമാറാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

വിവരാവകാശ കമീഷൻ ജുഡീഷ്യൽ ഫോറമല്ല എന്നതിനാൽ പുറത്തുവിടരുതെന്ന് കമീഷൻ നിർദേശിച്ച ഭാഗങ്ങൾ അടക്കം ഹൈകോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നാണ് ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹരജിയിലെ എതിർകക്ഷിയെന്ന നിലയിലാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സജിമോൻ സമർപ്പിച്ച ഹരജിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Tags:    
News Summary - Affidavit that Justice Hema committee report should be called

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.