ന്യൂഡൽഹി: വയനാട് പ്രകൃതി ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ കാർഷിക-വിദ്യാഭ്യാസ വായ്പകളിൽ റിസർവ് ബാങ്ക് (ആർ.ബി.ഐ) മാർഗനിർദേശങ്ങളനുസരിച്ച് ബാങ്കുകൾക്ക് തീരുമാനമെടുക്കാം. ഓരോ വായ്പയും പ്രത്യേകമായി പരിശോധിച്ച് കടം എഴുതിത്തള്ളൽ, പുനർഘടന നടത്തൽ, പുതിയ സാമ്പത്തിക സഹായം നൽകൽ തുടങ്ങിയവക്കാണ് അനുമതി.
വയനാട് ദുരന്തത്തെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിശോധിച്ചതിനുശേഷമാണ് ആർ.ബി.ഐ തീരുമാനം. മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ബാങ്ക് അഡ്വൈസറി കമ്മിറ്റിക്കും ആവശ്യമായ നിർദേശങ്ങൾ ബാങ്കുകൾക്ക് നൽകാമെന്ന് ആർ.ബി.ഐ അറിയിച്ചതായി കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.