വയനാട്ടിലും കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വയനാട്ടിലും കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ നെന്മേനി പഞ്ചായത്തിലും കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടിലുള്ള സ്വകാര്യ പന്നിഫാമിലെ 15ലേറെ പന്നികളാണ് പത്ത് ദിവസത്തിനിടെ രോഗം ബാധിച്ച് ചത്തത്. വയനാട് നെന്മേനി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും ഒരു കി.മീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമിലെ പന്നികളെയും കൊല്ലാൻ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 10 കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിൽ നിരീക്ഷണം നടത്താൻ രണ്ടു സംഘങ്ങളെ നിയോഗിച്ചതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് ബാബു പറഞ്ഞു. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിലെ ജീവനക്കാരോട് ജാഗ്രത പുലർത്താൻ അധികൃതർ നിർദേശിച്ചു. 

Tags:    
News Summary - african swine flu confirmed in kannur and wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.