ഫുട്ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: ഫുട്ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളങ്ങരപ്പീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിത്താഴം കുണ്ടുങ്ങൽ സ്വദേശി പി.പി. അബ്ദുൽലത്തീഫിന്റെ മകൻ സ്വദേശി അമല്‍ ഫിനാൻ (17) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് തിരുവണ്ണൂർ ചിറയില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അമൽ. അപകടം നടന്നയുടനെ നാട്ടുകാർ മീഞ്ചന്ത ഫയർഫോഴ്സിനെ വിവരമറിയിച്ചു.

ഫയർഫോഴ്സെത്തി അമലിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

മാതാവ്: പൂതം വീട്ടിൽ വഹീദ. സഹോദരങ്ങൾ: ഷാഹിദ് മുനീർ, ആമിന ഷംന, അമിത. കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Tags:    
News Summary - After playing football, the student drowned in the pool to wash his feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.