ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവല്ല : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണിപ്പുഴ ഉണ്ടപ്ലാവ് കോയിപ്പള്ളിൽ വീട്ടിൽ രോഹിണിയെ (52) നെയാണ് ഭർത്താവ് രാധാകൃഷ്ണൻ (61) വെട്ടി പരിക്കേൽപ്പിച്ചത്. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

വെട്ടുകത്തി ഉപയോഗിച്ചാണ് രോഹിണിയുടെ തലയിലും, ചെവിയിലും, കൈയ്യിലും വെട്ടി പരിക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അക്രമണത്തിനു ശേഷം വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തി അബോധാവസ്ഥയിലായ രാധാകൃഷ്ണനെയും പരിക്കേറ്റ രോഹിണിയെയും പുളിക്കീഴ് പോലീസ് എത്തിയാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും നില ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - After stabbing his wife, the husband tried to commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.