പത്തനംതിട്ട: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡിൽ എള്ളിമണ്ണില്‍ അമല്‍ കുമാറിന്റെ ഉടമസ്ഥയിലുളള കോഴികളില്ലാണ് പക്ഷിപ്പനി (എച്ച്5 എന്‍1) സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വയലന്‍സ് മേഖലയുമാണ്.
പ്രഭവ കേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂര്‍, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, നെടുമ്പുറം, കടപ്ര, കുറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ സര്‍വയലന്‍സ് മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ചു വരെ നിരോധിച്ച് കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ്. പ്രേം കൃഷ്ണന് ഉത്തരവായി. ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. സ്ക്വാഡ് രൂപവത്കരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഉറപ്പുവരുത്തണം.
ആലപ്പുഴ: കാക്കയിൽ രോഗം സ്ഥിരീകരിച്ചതോടെ മറ്റ് പക്ഷികളുടെയും സാമ്പിൾ ശേഖരിച്ചു. ആലപ്പുഴ ജില്ലയിൽനിന്ന് ബ്രോയിലർ കോഴികളുടെയും കാടയുടെയും കൊക്കിന്റെയും കാക്കയുടെയും പരുന്തിന്റെയും ഉൾപ്പെട 13 എണ്ണവും കോട്ടയം ജില്ലയിൽനിന്ന് താറാവിന്റെ ഒരു സാമ്പിളുമാണ് ശേഖരിച്ചത്.
വിഗദ്ധ പരിശോധനക്കായി ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 19 കേന്ദ്രങ്ങളിലായി 29,589 പക്ഷികളാണ് ചത്തത്. പക്ഷിപ്പനി പ്രതിരോധ നിയന്ത്രണപ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലെ 1,02,758 പക്ഷികളെ കൊല്ലുകയും 14732 മുട്ടയും 15221 കിലോ തീറ്റയും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.