തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 7.20ഓടെയാണ് സംഭവം.
അപകടം ഉണ്ടായ ഉടനെ തന്നെ മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരാണ് ചികിത്സയിലുള്ളത്. മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുകയാണ്. ശക്തമായ തിരമാലയാണ് മേഖലയിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞിരുന്നു. പൊഴി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.