തേഞ്ഞിപ്പലം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്ന ബിൽ പിന്‍വലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ബില്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പാര്‍ലമെന്റ് സ്ഥിരം സമിതി അഭിപ്രായം തേടിയിരിക്കെ ബില്ലിനെതിരെ പൊതുജനം അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യർഥിച്ചു.
ഇതിനായി സംഘടന പ്രവര്‍ത്തകര്‍ ഹെല്പ് ഡെസ്കുകളും കൗണ്ടറുകളും സ്ഥാപിക്കണം. മുസ്ലിം സംഘടനകളുടെ സ്ഥിരം കോ ഓഡിനേഷന്‍ ആവശ്യമില്ലെന്നും അടിയന്തര ഘട്ടങ്ങളില്‍ പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാമെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗ തീരുമാനം ഏകോപന സമിതി അംഗങ്ങളെ അറിയിച്ചു.
പെണ്‍കുട്ടികളുടെ യൂനിഫോം സംബന്ധിച്ച് മതനിയമങ്ങള്‍ക്ക് എതിരാവുന്ന വിധമുള്ള നിബന്ധനയില്‍ പ്രതിഷേധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ചെയര്മാന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.