കോഴിക്കോട് : അട്ടപ്പാടിയിലെ പാടവയൽ, അഗളി വില്ലേജുകളിൽ 2018-19 ൽ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് കൃഷി ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്.
ധനസഹായം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പരിശോധന നടത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.ശശീധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. നസീർ, അസിസ്റ്റന്റ് പി.എസ്. ശരത് എന്നിവരെയും നിയോഗിച്ചു. ഇവരുടെ സേവനം 'ഔട്ട്സൈഡ് ഡ്യൂട്ടി' ആയി പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.