കോഴിക്കോട്: ദേഹേച്ഛക്ക് പകരം ദൈവേച്ഛക്ക് പ്രാമുഖ്യം നൽകാൻ ആഹ്വാനം ചെയ്യുന്ന റമദാൻ വ്രതാനുഷ്ഠാനം വിശുദ്ധ ജീവിതം നയിക്കാനും വിശ്വസാഹോദര്യം ഉയർത്തിപ്പിടിക്കാനും പ്രേരിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് റമദാൻ സന്ദേശത്തിൽ പറഞ്ഞു. ജാതി, മത, ദേശീയ സങ്കുചിത താൽപര്യങ്ങൾ സ്വൈരജീവിതത്തെ അപകടപ്പെടുത്തുന്ന ഇക്കാലത്ത് ഇതേറെ പ്രധാനപ്പെട്ടതാണ്.
സ്വാർഥതയും ദൈവത്തോടുള്ള ധിക്കാരവുമാണ് ലോകവും വ്യക്തിയും അനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികളുടെയും അടിസ്ഥാന കാരണം. സ്വാർഥത വെടിയാനും അപരനെ സഹോദരനായും ആവശ്യക്കാരനെ തന്നെപ്പോലെയും പരിഗണിക്കാൻ റമദാൻ ആവശ്യപ്പെടുന്നു. നീതിയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ഖുർആെൻറ പാഠങ്ങൾ മുഴുവൻ മനുഷ്യർക്കുമെത്തിക്കാനും അതിെൻറ പ്രയോക്താക്കളാകാനും മുസ്ലിം സമുദായം റമദാനിനെ ഉപയോഗപ്പെടുത്തണമെന്നും റമദാൻ സന്ദേശത്തിൽ അമീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.