എ.ഐ കാമറ: ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍

സംസ്ഥാനത്ത്‌ എ.ഐ കാമറ ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച്‌ മണിവരെയുള്ള കണക്കുകളാണിവ. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌. 8454 നിയമലംഘനങ്ങളാണിവിടെ നടന്നത്. നിയമംലംഘനങ്ങളിൽ 1252 പേരുള്ള ആലപ്പുഴയിലാണ്‌ ഏറ്റവും കുറവ്.

തിങ്കളാ‍ഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എ.​ഐ കാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങളാണ്. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.

വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.

Tags:    
News Summary - AI Camera: Detected 49,317 Road Violations on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.