തിരുവനന്തപുരം: എ.ഐ കാമറയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് കാമറകൾ നിരത്തി വ്യവസായമന്ത്രിയുടെ മറുപടി. 2013ൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് 100 കാമറകൾ 40 കോടി ചെലവിൽ സ്ഥാപിച്ചെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കാമറകൾ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവിട്ടു.
726 എ.ഐ കാമറകൾക്ക് 232 കോടി കണക്കാക്കിയത് അടിസ്ഥാനപ്പെടുത്തി ഒരു കാമറക്ക് 33 കോടി ചെലവായി എന്ന ആരോപണത്തിലെ യുക്തിവെച്ച് ഉമ്മൻചാണ്ടി സർക്കാർ അന്ന് ഒരു കാമറക്ക് 40 ലക്ഷം ചെലവായി എന്ന് പറയേണ്ടി വരും. അതാരും ഉന്നയിച്ചിട്ടില്ല. അന്ന് സ്ഥാപിച്ചത് വേഗം മാത്രം കണ്ടെത്താനുള്ള കാമറകളാണ്. ഗ്ലോബൽ ഷട്ടർ കാമറ, പൾസ് ഇൻഫ്രാറെഡ് ഫ്ലാഷ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ എന്നിങ്ങനെ 11 ഘടകങ്ങൾ ചേർന്നതാണ് എ.ഐ കാമറ.
കെൽട്രോൺ വികസിപ്പിച്ച മൂന്ന് ഘടകങ്ങളും ഇതിലുണ്ട്. സർക്കാറിന് നൽകിയ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നുണ്ട്. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതേപ്പറ്റി എല്ലാവര്ക്കും പരിശോധിക്കാം. കെല്‍ട്രോള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള അധികാരം കെല്‍ട്രോണിന് ഉണ്ട്. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചത്. കെൽട്രോണിന് ഇതുവരെ പണം കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.