ബദൽ സാമ്പത്തിക വ്യവസ്ഥിതിയുടെ ചാലകശക്തിയാകാൻ എ.ഐ.സി.എല്ലിന് സാധിച്ചു - ടി. ആരിഫലി

കോഴിക്കോട്: ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്‍റ്സ് ആൻഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് 24-ാം ആനുവൽ ജനറൽ മീറ്റിങ് കാലിക്കറ്റ് ടവറിൽ ചെയർമാൻ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ബദൽ സാമ്പത്തിക വ്യവസ്ഥിതിയുടെ ചാലകശക്തിയാകാൻ എ.ഐ.സി.എല്ലിന്‍റെ പ്രവർത്തനങ്ങൾക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ബദൽ കടപ്പത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയ പുതിയ സംരഭത്തിന്‍റെ പ്രഖ്യാപനം നിർവഹിച്ച ആരിഫലി, ഇത് സ്ഥാപനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുമെന്ന് പ്രത്യാശിച്ചു.

നടപ്പ് സാമ്പത്തിക വർഷം നാല് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചത് യോഗം അംഗീകരിച്ചു. ഡയറക്ടർ പി. എം. സാലിഹ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് മാനേജർ എം. ശുഐബ് ഓഡിറ്റ് റിപ്പോർട്ട് വിശദീകരിച്ചു.

കമ്പനിയുടെ പുതിയ സംരംഭം ഷബീൻ അബ്ദുറഹ്മാൻ - ബിസിനസ് ഡെവലപ്മെൻറ് മാനേജർ വിശദീകരിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. ഡയറക്ടർമാരായ ടി.കെ. ഹുസൈൻ, പി.എൻ. അലി, അബ്ദുസലീൽ, ഫൈനാൻസ് കൺസൾട്ടന്റ് ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

ചർച്ചയിൽ ഷെയർ ഹോൾഡർമാർ പങ്കെടുത്തു. ചെയർമാന്റെ സമാപന സംഭാഷണത്തോടുകൂടി യോഗം അവസാനിച്ചു. മാനേജിങ് ഡയറക്ടർ ഡോ. പി. സി. അൻവർ സ്വാഗതവും ഡയറക്ടർ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Tags:    
News Summary - AICL-alternative financial system - T. Arifali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.