കോഴിക്കോട് : ആൾട്ടർനേറ്റീവ് ഇൻവെസ്റ്മെന്റ്സ് ആൻഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് 23 ആമത് വാർഷിക പൊതുയോഗം ഹിറ സെന്റരിൽ വെച്ച് നടന്നു. മാനേജിങ് ഡയറക്ടർ ഡോ. പി സി അൻവർ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ബിസിനസ്സ് രീതിയിൽ വരുത്തിയ മാറ്റങ്ങൾ അനുകൂലമായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നടപ്പ് സാമ്പത്തിക വർഷം 3.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചത് യോഗം അംഗീകരിച്ചു.
ഡയരക്ടർ അബ്ദുസ്സലാം മേലാറ്റൂർ അധ്യക്ഷത വഹിച്ചു. കമ്പനി സി ഒ ഒ ഹബീബ് റഹ്‌മാൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ പി എൻ അലി, അബ്ദുല്ല സലീൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ കെ ഫാരിസ്, ഫൈനാൻസ് ഓഫീസർ ഷുഐബ് എന്നിവർ സംസാരിച്ചു. ഷെയർ ഹോൾഡർമാർ ചർച്ചയിൽ പങ്കെടുത്തു. ഡയറക്ടർ എം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. ഡയറക്ടർ പി.എം. സാലിഹ് സമാപന ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.