തിരുവനന്തപുരം: ഒരു എൻജിനീയറിങ് കോളജ് ഉൾപ്പെടെ ഏഴ് എയ്ഡഡ് കോളജുകൾക്കു കൂടി കേന്ദ്രസർക്കാറിെൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘റുസ’ ഫണ്ട്. രണ്ട് കോടി വീതമാണ് അടിസ്ഥാനസൗകര്യവികസനത്തിന് അനുവദിച്ചത്. കേരളത്തിൽ നിന്ന് 29 കോളജുകളുടെ അപേക്ഷയിൽ റുസ േപ്രാജക്ട് അപ്രൂവൽ ബോർഡ് യോഗതീരുമാനം വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്ന കോളജുകളുടെ എണ്ണം 106 ആയി. നേരേത്ത 99 കോളജുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജാണ് ഇത്തവണ ഫണ്ട് അനുവദിച്ച ഏക എൻജിനീയറിങ് കോളജ്. ഉയർന്ന നാക്, എൻ.ബി.എ അക്രഡിറ്റേഷനുള്ളത് നേട്ടത്തിന് തുണയായി. ആലുവ സെൻറ് സേേവ്യഴ്സ് കോളജ്, പാലക്കാട് എൻ.എസ്.എസ് ട്രെയിനിങ് കോളജ്, പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജ്, മാന്നാനം സെൻറ് ജോസഫ് ട്രെയിനിങ് കോളജ്, തിരുവല്ല ടൈറ്റസ് രണ്ട് ടീച്ചേഴ്സ് കോളജ്, തിരുവനന്തപുരം മാർ തിേയാഫിലസ് ട്രെയിനിങ് കോളജ് എന്നിവയാണ് മറ്റു കോളജുകൾ. ഇവയിൽ അഞ്ചും ടീച്ചർ ട്രെയിനിങ് കോളജുകളാണ്.
പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. രണ്ട് കോടിയിൽ 1.2 കോടി കേന്ദ്രവും 80 ലക്ഷം സംസ്ഥാനവും വഹിക്കണം. സംസ്ഥാന വിഹിതത്തിൽ പകുതി തുക കോളജ് മാനേജ്മെൻറുകൾ വഹിക്കണമെന്നാണ് സംസ്ഥാനസർക്കാർ തീരുമാനം. 99 കോളജുകൾക്കുള്ള സംസ്ഥാനവിഹിതം ഏതാനും ദിവസം മുമ്പ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.