കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും റദ്ദാക്കി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ സ​ർ​വി​സു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത് തു​ട​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി 11.10ന് ​പു​റ​പ്പെ​ടേ​ണ്ട കോ​ഴി​ക്കോ​ട്-​മ​സ്‌​ക​ത്ത് സ​ർ​വി​സ് റ​ദ്ദാ​ക്കി.

ഇ​തേ​തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മ​സ്‌​ക​ത്തി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സും മു​ട​ങ്ങി. സ​ർ​വി​സ് റ​ദ്ദാ​ക്കി​യ വി​വ​രം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച​താ​യി വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തി​നു​ശേ​ഷം എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വി​സു​ക​ള്‍ പൂ​ര്‍ണ​മാ​യി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ഇ​നി​യു​മാ​യി​ട്ടി​ല്ല.

പൈ​ല​റ്റ് എ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്നും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​കാ​ത്ത​തി​നാ​ലും സ​ർ​വി​സു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത് ക​രി​പ്പൂ​രി​ല്‍ ആ​വ​ര്‍ത്തി​ക്കു​ക​യാ​ണെ​ന്ന യാ​ത്ര​ക്കാ​രു​ടെ പ​രാ​തി വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പൈ​ല​റ്റ് എ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്-​ദു​ബൈ സ​ർ​വി​സ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് റ​ദ്ദാ​ക്കി​യ​ത് യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

Tags:    
News Summary - Air India Express again canceled at Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.