എയർ ഇന്ത്യ എക്‌സ്പ്രസ്: ഇന്ന് മുടങ്ങിയത് ആറ് സർവിസുകൾ

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആറ് വിമാന സർവിസുകൾ ശനിയാഴ്ച മുടങ്ങി. ഷാർജ, ബഹ്‌റൈൻ, അബൂദബി, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കൊച്ചിയിലേക്ക്​ വരേണ്ടിയിരുന്ന ഷാർജ, ബഹ്‌റൈൻ വിമാനങ്ങളും മുടങ്ങി. സമരത്തിലായിരുന്ന ജീവനക്കാർ ജോലിയിൽ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ കാലതാമസമാണ്​ സർവിസുകൾ മുടങ്ങാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​.      

Tags:    
News Summary - Air India Express: Six services suspended today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.