തിരുവനന്തപുരം: എയർ ഇന്ത്യ എക്സപ്രസ് പൈലറ്റ് കമാൻഡറുടെ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് വിമാന ജീവനക്കാരി വനിത കമീഷൻ അദാലത്തിൽ. തൈക്കാട് െറസ്റ്റ് ഹൗസിൽ നടന്ന മെഗാ അദാലത്തിലാണ് ജീവനക്കാരി പരാതിയുമായി എത്തിയത്. മറ്റ് പല സഹപ്രവർത്തകരും ഇദ്ദേഹത്തിെൻറ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന രേഖകളും ഇവർ ഹാജരാക്കി. ജീവനക്കാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ അപഹസിക്കുകയും ജീവനക്കാരുടെ മുന്നിൽവെച്ച് വാക്കുകൊണ്ടും നോട്ടം കൊണ്ടും അസഹനീയമാംവിധം അന്തസ്സിന് പരിക്കേൽപിക്കുകയും ചെയ്യുന്നതായി അവർ ആരോപിച്ചു.
കോക്പിറ്റിലും അല്ലാതെയും തടഞ്ഞുവെച്ചു. ഫ്ലൈറ്റ് റിപ്പോർട്ട് താൻ പറയുന്നതു പോലെ എഴുതണമെന്ന് നിർബന്ധിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. വിമാനയാത്രക്കിടെ ഭക്ഷണം കഴിക്കാനോ ടോയ്ലറ്റിൽ പോകാനോ അവസരം നൽകിയില്ല തുടങ്ങിയ പരാതികളും ജീവനക്കാരി ഉന്നയിച്ചു.
ഇതുസംബന്ധിച്ച് വലിയതുറ പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. സംഭവത്തെക്കുറിച്ച് ഇേൻറണൽ കംപ്ലയിൻറ് കമ്മിറ്റിയുടെ റിപ്പോർട്ട് 15 ദിവസത്തിനകം നൽകാൻ വനിത കമീഷൻ ഉത്തരവിട്ടു. വലിയതുറ പൊലീസിനോടും റിപ്പോർട്ട് ആവശ്യപ്പെടും. ഉത്തരാഖണ്ഡ് സ്വദേശിനിയും ഐ.എസ്.ആർ.ഒ ജീവനക്കാരെൻറ ഭാര്യയുമായ യുവതിയുടെ പരാതിയും കമീഷൻ പരിഗണിച്ചു. മറ്റൊരു യുവതിയുമായി ബന്ധമുള്ള ഭർത്താവ് തന്നെ പീഡിപ്പിക്കുന്നതായാണ് പരാതി. എതിർകക്ഷി ഹാജരാകാത്തതിനാൽ വീണ്ടും നോട്ടീസ് അയക്കും. 160 കേസുകളാണ് ഇന്നലത്തെ അദാലത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും നാലു പരാതികൾ പിൻവലിച്ചതായി അറിയിച്ചു. 87 കേസുകളിൽ തീർപ്പുണ്ടാക്കി. 59 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ആറു കേസുകളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടും. നാലു കേസുകളിൽ കൗൺസലിങ് നൽകും. കമീഷൻ ചെയർേപഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവർ അദാലത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.