കൊച്ചി: 11ലക്ഷത്തിലേറെ രൂപയുടെ സ്വർണം കടത്തിയ സംഭവത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ സി.ബി.െഎ കേസ്. എയർ ഇന്ത്യ കാബിൻ ക്രൂ മുംബൈ സ്വദേശി ഹിമന്ദ്കുമാർ ഒബാനെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കേസ് എടുത്തത്.
ആഗസ്റ്റ് ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ജിദ്ദക്ക് പുറപ്പെട്ട എയർ ഇന്ത്യ -963 വിമാനത്തിെൻറ കാബിൻ ക്രൂവായാണ് ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് ഒമ്പതിന് 964ാം നമ്പർ വിമാനത്തിൽ ഇയാൾ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. ഡ്യൂട്ടിയിലായിരിക്കുേമ്പാൾ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്ക് വിേദശത്തുനിന്ന് സ്വർണം കൊണ്ടുവരാൻ നിരോധനമുണ്ട്. എന്നാൽ, എയർ ഇന്ത്യ ഉദ്യോഗസ്ഥനെന്ന നിലയിൽ കസ്റ്റംസിെൻറ ദേഹപരിശോധന ഉണ്ടാവില്ലെന്ന അവസരം മുതലെടുത്ത് 11,92,000 രൂപ വില വരുന്ന 100 ഗ്രാമിെൻറ നാല് സ്വർണബാറുകൾ ഇയാൾ പാൻറ്സിെൻറ പോക്കറ്റിൽ കടത്തുകയായിരുന്നു. മറ്റ് ചിലരുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് സ്വർണം കടത്തിയതെന്നാണ് സി.ബി.െഎ കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ ഇൻറലിജൻസ് അധികൃതർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്വർണ ബിസ്കറ്റുകൾ ശ്രദ്ധയിൽപെട്ടത്. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.