കോട്ടയം: നഗരത്തിനു മുകളിലൂടെ ഇടവിട്ടു പറന്ന നാവികസേന വിമാനങ്ങൾ ജില്ലയെ ഏറെനേരം പരിഭ്രാന്തിയിലാക്കി. ചങ്ങനാശ്ശേരി കുരിശുംമൂട്, പാക്കിൽ, കോട്ടയം നഗരം തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചയോടെ വിമാനങ്ങൾ കണ്ടത്. 10 മിനിറ്റ് ഇടവിട്ട് മൂന്നു വിമാനങ്ങൾ പറന്നതോടെ ജനം ആശങ്കയിലായി.
പലരും പൊലീസ് സ്റ്റേഷനിലേക്കും പത്രം ഓഫിസുകളിലേക്കും വിളിച്ച് അന്വേഷിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. നാവികസേനയുമായി ബന്ധപ്പെട്ടപ്പോഴാണ് പതിവ് നിരീക്ഷണപ്പറക്കലാണിതെന്നും പരിഭ്രാന്തിപ്പെടാൻ ഒന്നുമില്ലെന്നും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.