കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറു ന്ന നടപടി ഹരജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈകോടതി. അദാനി ഗ്രൂ പ്പിന് വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഇല്ലേയെന്നും കോടതി ചോദിച്ചു. ടെൻഡർ ന ടപടികളിൽ അപാകതയുണ്ടെന്നും മുൻ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈ മാറുന്നത് അന്യായമാണെന്നും കാണിച്ച് കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ് ചിെൻറ ഇടക്കാല ഉത്തരവ്.
ടെൻഡർ നടപടി തുടങ്ങിയശേഷം വ്യവസ്ഥകൾ തിരുത്തിയെന്നും അദാനി ഗ്രൂപ്പിന് ടെൻഡർ അനുവദിച്ചത് സ്വേച്ഛാപരമാണെന്നും ടെൻഡർ നടപടികളിൽ സംസ് ഥാന സർക്കാറിനു വേണ്ടി പെങ്കടുത്ത കെ.എസ്.ഐ.ഡി.സി ഹരജിയിൽ പറഞ്ഞു. 1932ൽ ആരംഭിച്ച് 1970ൽ അന്താരാഷ്ട്ര പദവി നേടിയ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ 2000 മുതൽ സംസ്ഥാന സർക്കാറിന് 140 കോടിയുടെ നിക്ഷേപമുണ്ട്. പൊതു- സ്വകാര്യ പങ്കാളിത്തത്തിനുള്ള തീരുമാനത്തെ സംസ്ഥാന സർക്കാർ എതിർത്തപ്പോൾ വിമാനത്താവള നടത്തിപ്പിന് സ്പെഷൽ പർപ്പസ് വെഹിക്കിളിന് രൂപം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. തിരുവനന്തപുരത്തെ തീരുമാനത്തിൽനിന്ന് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയും വകവെക്കാതെ ഡിസംബർ നാലിലെ കേന്ദ്ര സർക്കാർ തീരുമാന പ്രകാരം ഡിസംബർ 14ന് ടെൻഡർ ക്ഷണിച്ചു. തുടർന്നാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കെ.എസ്.ഐ.ഡി.സി ടെൻഡറിൽ പങ്കെടുത്തത്.
ലേല നടപടികളുടെ രേഖകളിൽ അവ്യക്തതയുണ്ടായിരുന്നതിനാൽ ജനുവരി 31 വരെ ഇതിൽ തിരുത്തൽ വരുത്തിയിരുന്നു. ഇതോടൊപ്പം കരട് നിർമാണ കരാറിലും ഫെബ്രുവരി എട്ടു വരെ മാറ്റങ്ങൾ വരുത്തി. പരിശോധന നടത്തി ടെൻഡർ നൽകാൻ മൂന്നാഴ്ച നൽകിയിരുന്നത് ആറു ദിവസമായി ചുരുങ്ങി. മുൻപരിചയമില്ലാത്തവർക്ക് ടെൻഡർ സമർപ്പിക്കാനാവുന്ന തരത്തിലാണ് യോഗ്യത നിർണയിച്ചത്. ഇൗ ഘട്ടത്തിലാണ് അദാനി ഗ്രൂപ്പിന് മുൻ പരിചയം ഇല്ലേയെന്ന് കോടതി ആരാഞ്ഞത്. കേന്ദ്ര സർക്കാറിെൻറയടക്കം വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
സ്റ്റേ അനുവദിക്കാതിരുന്നത് എയർപോർട്ട് അതോറിറ്റി വാദം പരിഗണിച്ച്
െകാച്ചി: വിമാനത്താവളങ്ങളുടെ കൈമാറ്റ നടപടികൾക്ക് ഹൈേകാടതി സ്റ്റേ അനുവദിക്കാതിരുന്നത് കേന്ദ്ര സർക്കാറിന് വൻ നഷ്ടമുണ്ടാകുമെന്ന എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെ വാദത്തെ തുടർന്ന്. തിരുവനന്തപുരം ഉൾപ്പെടെ ആറ് എയർപോർട്ടുകളുടെ കൈമാറ്റം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും നടപടികൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സ്റ്റേ അനുവദിക്കുന്നത് കേന്ദ്ര സർക്കാറിന് നഷ്ടമുണ്ടാക്കുമെന്നുമുള്ള വാദം എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉന്നയിക്കുകയായിരുന്നു.
ടെൻഡർ നടപടികളിൽ പങ്കെടുത്തെങ്കിലും ലേലം ലഭിക്കാതെ വന്നതോടെയാണ് കെ.എസ്.ഐ.ഡി.സി ഹൈകോടതിയിലെത്തിയതെന്ന് എയർപോർട്ട് അതോറിറ്റിക്കൊപ്പം കേന്ദ്ര സർക്കാറും ആരോപിച്ചു. എയർപോർട്ട് നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് മുൻപരിചയമില്ലെന്ന് ആരോപിക്കുന്ന കെ.എസ്.ഐ.ഡി.സിക്കും മുൻപരിചയമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്നാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കൈമാറ്റ നടപടികൾ ഹരജിയിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
സർക്കാർ പുറമ്പോക്ക് ഭൂമിയിലുള്ള എയർപോർട്ടിെൻറ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാറിനാണെന്നായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറലിെൻറ വാദം. ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങൾ മുൻപരിചയമുള്ളവർക്കാണ് കൈമാറിയതെന്നും വ്യക്തമാക്കി. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം ഇൗഘട്ടത്തിൽ പരിഗണിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
എയർപോർട്ടിലൂടെ കടന്നുപോകുന്ന ഒരു യാത്രക്കാരന് നിശ്ചിത തുകയെന്ന നിരക്കിൽ എയർപോർട്ട് അതോറിറ്റിക്ക് പണം നൽകണമെന്നാണ് ടെൻഡറിലെ ഒരു വ്യവസ്ഥ. എന്നാൽ, ഇതിൽ മാറ്റം വരുത്തി ഒരു ആഭ്യന്തര യാത്രക്കാരൻ കടന്നു പോകുമ്പോൾ എന്നാക്കിയതായി സർക്കാർ ആരോപിച്ചു. ഒരു ആഭ്യന്തര യാത്രക്കാരൻ കടന്നു പോകുമ്പോൾ 168 രൂപ നിരക്കിൽ നൽകാമെന്ന അദാനി ഗ്രൂപ്പിെൻറ വാഗ്ദാനം അവിശ്വസനീയമാണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.