ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​മി​തി

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഫെബ്രുവരിയിൽ മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകാരം നൽകിയ നിർദിഷ്ട ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു സ്ഥലം  കണ്ടെത്താൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യ​െൻറ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. വ്യവസായ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ േഡാ. എം. ബീന, പത്തനംതിട്ട കലക്ടർ ആർ. ഗിരിജ എന്നിവരാണു സമിതി അംഗങ്ങൾ.

എരുമേലിയിൽ ബിഷപ് കെ.പി. യോഹന്നാ​െൻറ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ്, ളാഹ-കുമ്പഴ-ചെങ്ങറ ഹാരിസൺ മലയാളം പ്ലാേൻറഷനുകൾ എന്നീ തോട്ടങ്ങളിൽ അനുയോജ്യമായതു തെരഞ്ഞെടുക്കാനാണു നിർദേശം. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിത സ്ഥലം കണ്ടെത്തിയാലുടൻ വിശദ പദ്ധതി രേഖ തയാറാക്കി നിർമാണ നടപടിയുമായി മുന്നോട്ടുപോകും.

എരുമേലിയിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് സർക്കാർ നേരത്തേ  കണ്ടെത്തിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിനു തന്നെയാകും കൂടുതൽ സാധ്യത എന്നാണ് സൂചന. സമിതി തീരുമാനമാകും അന്തിമം. ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറുമായി ബിലീവേഴ്സ് ചർച്ച് ഭാരവാഹികൾ നേരത്തേ ധാരണയിലെത്തിയിരുന്നത്രേ.

സർക്കാർ പാട്ടത്തിനു നൽകിയതും കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നടപടി മുന്നോട്ടു പോകുന്നതിനാൽ ഹാരിസൺ തോട്ടങ്ങളുടെ സാധ്യതകളും തള്ളാനാവില്ല.

ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിലാണ് ശബരിമല തീർഥാടകരെക്കൂടി  ലക്ഷ്യമിട്ട് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആശയം സർക്കാർ മുന്നോട്ടുവെച്ചത്. ആഭ്യന്തര യാത്രക്കാരുെട കൂടുതൽ സാധ്യതകളും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.  മേയ് ആദ്യവാരത്തോടെ തുടർനടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.

Tags:    
News Summary - airport in sabarimala: committee for to seek place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.