മലപ്പുറം: മുന്നാക്ക സംവരണം ചവറ്റുകൊട്ടയിൽ കളയേണ്ട നയമാണെന്ന് എ.െഎ.എസ്.എഫ് ജില്ല കമ്മിറ്റി. സംവരണ തത്ത്വങ്ങളെ അട്ടിമറിക്കുന്ന നയം ഇടതു രാഷ്ട്രീയത്തിന് ചേർന്നതെല്ലന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലനിൽക്കുന്ന സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥയേയും പ്രാതിനിധ്യത്തിെൻറ പ്രശ്നങ്ങളെയുമാണ് സംവരണം മുന്നോട്ടു വെക്കുന്നത്. ആർ.എസ്.എസ് നയമായ സാമ്പത്തിക സംവരണത്തെ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുക്കുന്നത് ഇടതുപക്ഷ മുദ്രാവാക്യങ്ങൾക്ക് കടകവിരുദ്ധമാണ്.
മുന്നാക്ക സംവരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിലവിലെ വിവിധ കാമ്പസ് പ്രവേശനങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ പി.ജി, എം.ബി.ബി.എസ് മറ്റു കാമ്പസ് പ്രവേശനങ്ങൾ നടക്കുമ്പോൾ സാമൂഹിക സംവരണത്തിന് അർഹരായവരേക്കാൾ സീറ്റുകൾ മുന്നോക്ക സംവരണത്തിന് നീക്കി വെക്കുന്ന സ്ഥിതിയുണ്ടാവുന്നു.
വിദ്യാർഥികളെയും യുവജനങ്ങളെയും വഞ്ചിക്കുന്ന നയത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങുമെന്നും ജില്ല സെക്രട്ടറി അഫ്സൽ പന്തല്ലൂർ, പ്രസിഡൻറ് മുർഷിദുൽ ഹഖ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.