തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് കേരളം ഒപ്പമുണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപിന് കേരള ജനത നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കാൻ തന്നെ സന്ദർശിച്ച സംവിധായികയും ലക്ഷദ്വീപ് സമരങ്ങളുടെ മുൻനിര പോരാളിയുമായ ഐഷ സുൽത്താനയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപ് ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് നൽകിവരുന്ന പിന്തുണ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി വാക്കുനൽകിയെന്ന് ഐഷ സുൽത്താന 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. സമരത്തിന്‍റെ ഇതുവരെയുള്ള പുരോഗതിയും നിലവിലെ അവസ്ഥയും ഐഷയുടെ പോരാട്ട വിശേഷങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
'ലക്ഷദ്വീപിന് ആദ്യം പിന്തുണ അറിയിച്ചത് കേരള നിയമസഭയാണ്. കേരള ജനതയും പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നു. ഈ ഐക്യദാർഢ്യത്തിന് നന്ദി അറിയിക്കാനാണ് ഞാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഇതിനുമുമ്പ് ഒന്നുരണ്ടു തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദ്വീപിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി മുഖ്യമന്ത്രിയോട് നേരിട്ട് നന്ദി പറയാൻ കഴിഞ്ഞതിൽ അതിയായ സേന്താഷമുണ്ട്. സമരത്തിന്‍റെ കാര്യങ്ങൾ വിശദമായി അദ്ദേഹവുമായി സംസാരിച്ചു. എന്‍റെ കേസ് സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. എനിക്കെതിരായ എഫ്.ഐ.ആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല'- ഐഷ സുൽത്താന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.