അജിത് കുമാർ വിഷയം മന്ത്രിസഭ യോഗത്തിൽ ചർച്ചയായില്ല; മൗനം തുടർന്ന് സി.പി.എം

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്  മന്ത്രിസഭ യോഗം ചർച്ച ചെയ്തില്ല. സി.പി.ഐ മന്ത്രിമാരും വിഷയം യോഗത്തിൽ മിണ്ടിയില്ല.  ഈ വിഷയം മന്ത്രിസഭ യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. വൈകീട്ട് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം ഉയരുമോ എന്നാണ് ഇനി അറിയാനുള്ളത്.

അജണ്ടക്കു പുറമെ വയനാട് ഉരുൾ പൊട്ടലിൽ പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അവതരിപ്പിക്കൽ മാത്രമാണ് യോഗത്തിൽ ചർച്ചക്ക് വന്നത്. 

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിഷയത്തിൽ മൗനം തുടരുകയാണ് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എൽ.ഡി.എഫ് യോഗത്തിൽ വിശദീകരണം നൽകുമോ എന്നാണ് കാത്തിരിക്കുന്നത്. എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനമുയർന്നിരുന്നു. വിവാദങ്ങൾക്കിടെ നാലുദിവസത്തെ അവധി എ.ഡി.ജി.പി പിൻവലിച്ചിരുന്നു.

Full View



Tags:    
News Summary - Ajit Kumar issue was not discussed cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.