തിരുവനന്തപുരം: കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിരുന്നപ്പോൾ പുലർത്തിയ നിശബ്ദത സംസ്ഥാനത്തെ brahmapuram fire വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കിയെന്ന് എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീറിന്‍റെ സ്മരണാർഥം ആരംഭിച്ച കള്‍ചറല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നമ്മുടെ നാട് പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന് മാറ്റം വന്നിരിക്കുന്നു. എവിടെയോവെച്ച് സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ് ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ ചുരുക്കം ചിലരൊഴികെ കലാ, സാംസ്കാരിക രംഗത്തുള്ളവരും ഏതിനും സംയുക്ത പ്രസ്താവന ഇറക്കുന്നവരും പൂർണ നിശബ്ദരായിരുന്നു. ഹൈകോടതിയുടെ ഇടപെടലിന് ശേഷമാണ് കുറച്ചുപേർ പ്രതികരിക്കാൻ തയാറായത്. കേരളത്തിലെ സാംസ്കാരിക നായകരുടെ പ്രതികരണശേഷി എവിടെപ്പോയെന്നും ആന്‍റണി ചോദിച്ചു.
പാലോട് രവി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അംഗത്വ വിതരണേദ്ഘാടനം രമേശ് ചെന്നിത്തലയും നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം. ഹസൻ, എൻ. ശക്തൻ, ജി.എസ്. ബാബു, പീതാംബരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.