ന്യൂഡൽഹി: കേരളത്തിലെ ചില ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ശതമാനം കൂടുമെന്നും എന്നാൽ, അക്കൗണ്ട് തുറക്കി ല്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. ഇതിന് ബി.ജെ.പിക്കാർ പിണറായി സർക്കാറിന് നന്ദി പറയണമെന്നും ആന്‍റണി വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ പിണറായിയുടെ പക്വതയില്ലായ്മയും മർക്കടമുഷ്ടിയും ബി.ജെ.പിക്ക് നേട്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ പുറത്തുവന്ന അഭിപ്രായസർവേ ഫലങ്ങൾ വിശ്വസിക്കുന്നില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ പുറത്തു വന്നിട്ടുള്ള അഭിപ്രായസർവേ ഫലങ്ങൾ തെറ്റിയിട്ടുണ്ടെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.