തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധിത്തിനെതിരേ നടന്ന ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. ജീവൻരക്ഷാ പ്രവർത്തനത്തിന്‍റെ പ്രത്യാഘാതമാണ് കേരളത്തിന്‍റെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് നല്ല ബുദ്ധിയുണ്ടാകട്ടെ എന്നും ആന്‍റണി പറഞ്ഞു.
നാട്ടിൽ തൊഴിലും ക്ഷേമ പെന്‍ഷനും സപ്ലൈകോയിൽ സാധനങ്ങളുമില്ല. അപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെയുള്ള കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണ്. മുഖ്യമന്ത്രി പക്വത കാട്ടിയിരുന്നെങ്കിൽ ഇത്രയും ചോര ഒഴുകുമായിരുന്നില്ലെന്നും എ.കെ. ആന്‍റണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.