തിരുവനന്തപുരം: കശ്മീരിെൻറ പേരിൽ ഇപ്പോൾ കൈയടിക്കുന്നവർ ഇതൊരു തുടക്കം മാത്രമാണെന്ന് മനസ്സിലാക്കണമെന്ന ് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ഭരണഘടന ഉറപ്പുനൽകുന്ന മറ്റ് അവകാശങ്ങളും നാളെ ഇല്ലാതാകുന്ന നിലയിലേ ക്കാണ് കാര്യങ്ങൾ പോകുന്നതെന്നും മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75ാം ജന്മദിനാഘോഷം ഇന്ദിരഭവനിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഒരു ചർച്ചയുമില്ലാതെ കശ്മീരിൽ നടപ്പാക്കിയത് നാളെ മറ്റ് എവിടെയും നടപ്പാക്കാം. രാ ജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ രക്തരൂഷിതമായ കലാപങ്ങളുണ്ടായപ്പോൾ പാർ ട്ടിതാൽപര്യമല്ല, രാജ്യതാൽപര്യമാണ് അദ്ദേഹത്തെ നയിച്ചത്. ഇപ്പോഴത്തെ ഭരണക്കാർ അഞ്ചാറ് വോട്ടിനായി വികാരാന്തരീക ്ഷമുണ്ടാക്കുകയാണ്. നെഹ്റുവിനെയും പട്ടേലിനെയും വിശ്വസിച്ച് പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിലെ സംസ്ഥാനമായി മാറിയ കശ്മീരിനെയാണ് ഇപ്പോൾ കേന്ദ്രഭരണപ്രദേശമാക്കിയത്. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷതയെങ് കിൽ ഇന്നത്തെ ഭരണാധികാരികൾ ഏകത്വത്തിലൂടെ ഐക്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദീർഘദൃഷ്ടി ഇല്ലാത്ത ഈ നീക്കം ഇന്ത്യയെ ഇന്ത്യയല്ലാതാക്കുമെന്നും ആൻറണി പറഞ്ഞു.
ലോക്‌സഭതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കിട്ടിയതിെൻറ പേരിൽ നിയമനിർമാണപ്രക്രിയ പോലും പ്രസക്തമല്ലെന്ന് വരുത്തി കേന്ദ്രസർക്കാർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാെണന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജീവ്ഗാന്ധിയുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാത്ത ഇന്നത്തെ പ്രധാനമന്ത്രിയും സർക്കാറും അദ്ദേഹത്തെ അപമാനിക്കാനും അവഹേളിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, ലതികസുഭാഷ്, തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ, എൻ. പീതാംബരക്കുറുപ്പ്, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി സ്വാഗതം പറഞ്ഞു.
പുനഃസംഘടന: പ്രതിസന്ധി ഇല്ലെന്ന് ആൻറണി
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനപ്രതിസന്ധി ഇല്ലെന്ന് പാർട്ടി പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. വേണ്ടെപ്പട്ട എല്ലാവരുമായും കൂടിയാലോചിച്ച് എല്ലാവർക്കും ന്യായമായ പ്രാതിനിധ്യം നൽകി പുനഃസംഘടന വേഗംതന്നെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പുനഃസംഘടനയുമായി ബന്ധെപ്പട്ട് പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ മാധ്യമങ്ങളിലൂടെ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പുനഃസംഘടനയിൽ ഒരാൾക്ക് ഒരുപദവി മാനദണ്ഡം നടപ്പാക്കുന്ന കാര്യത്തിൽ ഹൈകമാൻഡിെൻറ നിലപാട് അറിഞ്ഞശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഒരാൾക്ക് ഒരുപദവി എന്നത് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്തിരുെന്നങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. പുനഃസംഘടനയുടെ കാര്യത്തിൽ ഒരു സമ്മർദവും തനിക്കുമേൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ സമ്മർദത്തിന് വഴങ്ങുന്നയാളുമല്ല. എന്നാൽ എല്ലാക്കാര്യങ്ങളും എല്ലാവരുമായും ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതാണ് തെൻറ ശൈലി. കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി വേണ്ടെന്നത് െപാതുവെ അംഗീകരിക്കെപ്പട്ട തീരുമാനമാണ്. പുനഃസംഘടനയിൽ എത്രയുംവേഗം തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എ.കെ. ആൻറണി ഒരു ലക്ഷം നൽകി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആൻറണി എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി.കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത തുകയായ 69,10,317 രൂപ നല്‍കി. മന്ത്രി കെ.കെ. ശൈലജ, പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
എല്‍.ഐ.സി െഡവലപ്മെൻറ് ഓഫിസേഴ്സ് നാഷനല്‍ ഫെഡറേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ് 2 ലക്ഷം രൂപ നൽകി. നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ -ഒരു ലക്ഷം രൂപ, ആറ്റുകാല്‍ റസിഡൻറ്സ് അസോസിയേഷന്‍ - ഒരു ലക്ഷം രൂപ, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ -10 ലക്ഷം രൂപ, ചവറ കെ.എം.എം.എല്‍ -15 ലക്ഷം രൂപ, മന്ത്രി കെ. രാജു -ഒരു ലക്ഷം രൂപ, പുനലൂര്‍ എന്‍.എസ്.വി വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റ് സമാഹരിച്ച 30,000 രൂപ, എറണാകുളം പാറക്കടവ് കുടുംബശ്രീ സി.ഡി.എസ് -രണ്ടു ലക്ഷം രൂപ എന്നിങ്ങനെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.