പാലക്കാട്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുൻ താലിബാൻ തലവനെന്ന് വിശേഷിപ്പിച്ച എ.പി. അബ്ദുല്ലക്കുട്ടിക്ക് മറുപടിയുമായി മുൻമന്ത്രി എ.കെ. ബാലൻ. കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്നേ തിരിച്ചുവിശേഷിപ്പിക്കാനാവൂ എന്ന് ബാലൻ പറഞ്ഞു.
ഒരു മഹാപ്രസ്ഥാനത്തിെൻറ ഭാഗമായി നടന്ന പ്രക്ഷോഭത്തിൽനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങളെ ചുരണ്ടിയെടുത്തുകൊണ്ടുവരുന്നത് ഒരു മതവിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്താനാണ്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാനായിരുന്ന എം.ജി.എസ്. നാരായണൻ മലബാർ കലാപം സംബന്ധിച്ച് സ്വീകരിച്ച നിലപാട് ബി.ജെ.പി പ്രവർത്തകർ അറിയുന്നത് നല്ലതാണ്.
1998ൽ വാജ്പേയിയുടെ ഭരണകാലത്ത് ഗാന്ധി വധത്തിൽ പ്രതിയായ സവർക്കറുടെ ചിത്രം പാർലമെൻറ് സെൻട്രൽ ഹാളിൽ അനാഛാദനം ചെയ്യുകയും ഭഗത് സിങ്ങിനെ വിസ്മരിക്കുകയും ചെയ്തവരാണ് ഇപ്പോൾ ഭഗത്സിങ്ങിെൻറ പേരു പറഞ്ഞ് രംഗത്തുവരുന്നത്- ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.