സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ്​ കൊലകൾ അരങ്ങേറുന്നതെന്ന് എ.കെ. ബാലൻ

പാലക്കാട്​: വർഗീയ ചേരിതിരിവ്​ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി എൽ.ഡി.എഫ്​ തടയുമെന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. പാലക്കാട്ടെ കൊലപാതകങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കൊലപാതകങ്ങൾ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ്​ കൊലകൾ അരങ്ങേറുന്നത്​. വളരെ ആസൂത്രിതമായ ഇത്തരം ചെയ്തികളെ നിസാരമായി കാണാനാവില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

വർഗീയ ചേരിതിരിവാണ്​ ഇത്തരം ശക്​തികൾ​ ആഗ്രഹിക്കുന്നത്​. അതിന്​ അവസരം പാലക്കാട്​ ജില്ലയിലെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉണ്ടാക്കികൊടുക്കില്ലെന്നും ശക്​തമായ ഇടപെടൽ നടത്തുമെന്നും​ എ.കെ. ബാലൻ പറഞ്ഞു.

അതേസമയം, ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നാളെ സർവകക്ഷിയോഗം ചേരും. വൈകീട്ട് 3.30ന് പാലക്കാട് കലക്ടറേറ്റ് കൺഫറൻസ് ഹാളിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

പൊലീസിന്‍റെ ഉന്നതതല യോഗം പാലക്കാട് ചേർന്നു. ക്ര​മ​​സ​മാ​ധാ​ന ചു​മ​ത​ല​യുള്ള എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലാണ് യോഗം. ഐ.ജി അശോക് യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - AK balan comment about Palakkad Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.