പാലക്കാട്: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലർ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതിൽ ഗൂഡലക്ഷ്യം ഉണ്ട്. ഒരു വർഗീയ കലാപവും ഈ സർക്കാറിന്റെ കാലത്ത് നടക്കില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകൾ തങ്ങളാണെന്ന് വരുത്താൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. കലക്കവെള്ളത്തിൽ മീന്പിടിക്കുന്നവർ മാടപ്രാവുകളായിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സാമുദായിക സൗഹാർദം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ്. സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവകക്ഷിയോഗം വിളിക്കണം. ബി.ജെ.പി എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.