കൊല്ലം: വനഭൂമിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം അപ്പ ീൽ നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. ആദിവാസികുടുംബങ്ങളെ ഒഴിപ്പിക്കുന്ന പ്രശ്നമിെല്ലന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുള്ളതും പാട്ട വ്യവസ്ഥ ലംഘിച്ചിട്ടുള്ളതുമായ പാട്ട ഉടമകളോട് ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഹാരിസെൻറ കാര്യത്തിൽ അവിടെ ജോലി ചെയ്യുന്ന െതാഴിലാളികളുടെ കാര്യവും സർക്കാറിന് പരിഗണിക്കേണ്ടതുണ്ട്. മരം മുറിച്ചാൽ മാത്രമേ ഭൂമി ഉപയോഗപ്പെടുത്താൻ സാധിക്കൂ. അതിനാലാണ് സർക്കാർ നിയന്ത്രണത്തിൽ മരംമുറി പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.