കൽപറ്റ: കൈയേറിയ ഭൂമിയിലിരുന്ന് കൈയേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണെൻറ നടപടി അപഹാസ്യമാെണന്ന് പി.സി. ജോർജ് എം.എൽ.എ. യൂനിവേഴ്സിറ്റിയുടെ ഭൂമി ൈെകയേറി എ.കെ.ജി സെൻറർ പണിതശേഷം അവിടിരുന്നാണ് കോടിയേരി കായലിലെ സ്ഥലം കൈയേറിയെന്ന് തോമസ് ചാണ്ടിക്കെതിരെ പറയുന്നത്. ജനപക്ഷം വയനാട് ജില്ല നേതൃസംഗമത്തിനെത്തിയ പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഇപ്പോൾ വിമർശിക്കുന്നവരൊക്കെത്തന്നെയല്ലേ തോമസ് ചാണ്ടിയെ എം.എൽ.എയാക്കാൻ വോട്ടുതേടി തേരാപാരാ ഒാടിനടന്നിരുന്നതെന്നും ജോർജ് ചോദിച്ചു. കേരളത്തിൽ മാറിമാറി ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫും സംസ്ഥാനത്തിെൻറ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല. കുടിവെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുന്നു. രോഗികളുടെ നാടായി ഇവിടം മാറിക്കഴിഞ്ഞു. എല്ലാത്തിനും വൻ വില വർധനയാണ്.
രണ്ടുരൂപക്ക് തമിഴ്നാട്ടിൽ കിട്ടുന്ന ഇഡലിക്ക് ഇവിടെ എട്ടുമുതൽ 15 രൂപ വരെ നൽകണം. അവിടെ വിദ്യാർഥികൾക്ക് സൈക്കിളും ലാപ്ടോപ്പുമൊക്കെ സൗജന്യമായി നൽകുന്നു. ഇവിെട 400 രൂപക്ക് കിട്ടുന്ന ഒരു ചാക്ക് സിമൻറിന് അവിെട 107 രൂപ മതി. ഇതെല്ലാം കണ്ട് തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് കേരളീയർ.
അഴിമതിരഹിത സംസ്ഥാനമാണ് ജനപക്ഷത്തിെൻറ ലക്ഷ്യമെന്നു പറഞ്ഞ ജോർജ്, ഇതിനായി നാലാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് താനെന്നും വ്യക്തമാക്കി. പാർശ്വവത്കൃതരായ പട്ടിക വർഗ-പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മുൻഗണന നൽകിയാണ് മുന്നണിയുണ്ടാക്കുക. അറുപതോളം സംഘടനകളുമായി സംസാരിച്ചുകഴിഞ്ഞു. ബി.ജെ.പിയുമായി ഒരുതരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്നും ജോർജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.