തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ പ്രതികളായ രണ്ടു പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മംഗളം ചാനൽ സി.ഇ.ഒ ആർ. അജിത്കുമാര്‍, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രന്‍ എന്നിവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
പ്രതികളെ അന്വേഷണത്തിൻെറ ഭാഗമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഇവരെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ത്താൽ കാരണം സാധിച്ചില്ല. എസ്‌കോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതാണ് തടസമായത്. ഇതിനോടൊപ്പം, പ്രൊഡക്ഷന്‍ വാറൻറ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതും വൈകിയായിരുന്നു. അതിനാൽ നടപടികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചാനല്‍ ജീവനക്കാരല്ലാത്ത ഏതാനും പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അശ്ലീലചുവയുള്ള സംഭാഷണം സംപ്രേഷണം ചെയ്യാന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ്, ലാപ്ടോപ്, ഫോണ്‍ െറക്കോഡ് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.