കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയതിന് പിന്നാലെയാണ് ഹരജി പിൻവലിക്കുന്നതായി ഹരജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എ.കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഇൻറർവ്യൂ എടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതിക്കാരി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്നും കേസ് നടപടികൾ തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണ് വെള്ളിയാഴ്ച കേസ് പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചത്.
എന്തു പൊതുതാല്പര്യത്തിെൻറ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യൽ കമീഷന്‍ രൂപവത്കരിച്ചതെന്ന് വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അന്വേഷണ കമീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിഭാഷകെൻറ മറുപടി. ഇതോടെയാണ് ഹരജിയുടെ കാര്യത്തിൽ കോടതി സർക്കാറിെൻറ നിലപാട് തേടിയത്. രണ്ടു സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും ഒന്നൊഴികെ കേസിലെ മറ്റ് വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദിയും പ്രതിയും തമ്മില്‍ ധാരണയായ സാഹചര്യത്തിൽ വിചാരണ നടപടികൾക്ക് പ്രസക്തിയില്ലെന്നും വിചാരണ ഫലപ്രദമാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ചൂണ്ടിക്കാട്ടി.
ക്രിമിനൽ കുറ്റകൃത്യങ്ങൾ സമൂഹത്തോടുള്ള കുറ്റമാണെന്ന് ഒരു ഘട്ടത്തിൽ കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കരുതെന്നും വാദിയും പ്രതിയും മാത്രമല്ല േകസ് പരിഗണിക്കുേമ്പാൾ സമൂഹത്തോടുള്ള ഉത്തരവാദിത്തവും കണക്കിലെടുക്കേണ്ടി വരുമെന്ന് ശശീന്ദ്രനെതിെര കേസിൽ കക്ഷി ചേരാൻ ഹരജി നൽകിയവർ വാദമുന്നയിച്ചു. പരാതി പിന്‍വലിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം വിചാരണകോടതി നേരേത്ത തള്ളിയതാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇത്തരം കേസുകളില്‍ ഗൗരവമേറിയ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന പരാമർശത്തോടെ കോടതി ഹരജി വിധി പറയാൻ മാറ്റി.
എന്നാല്‍, ഹരജി പിന്‍വലിക്കാനുള്ള സാധ്യത ഹരജിക്കാരിയുടെ അഭിഭാഷകൻ തന്നെ കോടതിയെ അറിയിച്ചു. ഇക്കാര്യം ഉച്ചക്ക് ശേഷം അറിയിക്കാൻ കോടതി നിർദേശിച്ചു. ഉച്ച കഴിഞ്ഞ് കേസ് പരിഗണിച്ചപ്പോൾ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇതോടെ കേസിലെ നടപടികള്‍ വിചാരണ കോടതിയിൽ തുടരാൻ അവസരമൊരുങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.