കണ്ണൂർ: കുറ്റമുക്തനായതിൽ സന്തോഷമുണ്ടെന്നും മന്ത്രിയാകുന്നത് സംബന്ധിച്ച് എൻ.സി.പി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമാണ് നടപടി സ്വീകരിക്കേണ്ടതെന്നും എ.കെ. ശശീന്ദ്രൻ എം.എൽ.എ. എൻ.സി.പി ജില്ല കമ്മിറ്റി ഒാഫിസിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വിളിച്ചിരുന്നു. കേസിൽനിന്ന് ഒഴിവായതിലുള്ള അദ്ദേഹത്തിെൻറ സന്തോഷം പങ്കുവെച്ചു. സഹപ്രവർത്തകർക്കെതിരെ ഗൂഢപ്രവർത്തനം നടത്തുന്നവർ തെൻറ പാർട്ടിയിലുണ്ടെന്ന് കരുതാൻ വയ്യ. വിശ്വാസത്തിന് മങ്ങലേൽക്കുന്ന ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നത്. മറ്റന്നാൾ ഡൽഹിയിൽ പാർട്ടി യോഗമുണ്ട്. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിക്കും.
കുറ്റമുക്തനാക്കിയതിൽ ഏറെ നന്ദിയുള്ളത് മാധ്യമപ്രവർത്തകരോടാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. മാധ്യമമേഖലയിലെ ധാർമികതയുമായി ബന്ധപ്പെട്ട് മുഴുവൻ മാധ്യമപ്രവർത്തകരും തമ്മിൽ വലിയ ചർച്ചകൾ നടന്നു. മാധ്യമമേഖലയിൽ നടന്ന ആശാവഹമായ കാര്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.