മുളങ്കുന്നത്തുകാവ്: വിയ്യൂർ ജയിലിലെ തടവുകാരൻ ആകാശ് തില്ലങ്കേരിയുടെ മർദനത്തിൽ അസി. പ്രിസൺ ഓഫിസർ രാഹുലിന് പരിക്കേറ്റു. സ്വർണക്കടത്തുൾപ്പെടെ നിരവധി കേസിൽ പ്രതിയായ തടവുകാരൻ ആകാശ് തില്ലങ്കേരിയും കൂട്ടാളിയും ചേർന്നാണ് രാഹുലിനെ മർദിച്ചത്.
ജയിൽ സെല്ലിൽ ഫാൻ കറങ്ങുന്നില്ലെന്ന പരാതിയെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. കഴുത്ത് പിടിച്ചുഞെക്കുകയും തല പിടിച്ച് ചുവരിലിടിപ്പിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ പരിക്കുകളോടെ രാഹുലിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച വൈകീട്ട് ആറോടെ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പരിശോധിച്ച ശേഷം ചികിത്സ നൽകി മടക്കിയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.