കോഴിക്കോട്: ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം കോഴിക്കോട് ജില്ല പ്രസിഡൻറുമായ അശോകൻ ആലപ്രത്ത് (55) അന്തരിച്ചു. മാങ്കാവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ആകാശവാണി കോഴിക്കോട് നിലയത്തിലെ 'ശ്രദ്ധ' ഉൾപ്പെടെ വിവിധ പരിപാടികളുടെ അവതാരകനാണ്. നഗരത്തിലെ കലാ സാംസ്ക്കാരിക- ജീവകാരുണ്യ മേഖലകളിലെ മികച്ച സംഘാടകനായിരുന്നു.
വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിൻ്റ പ്രധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. പരസ്യ നിർമാണ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ലയൺസ് ക്ലബ്ബ് ഇൻ്റർ നേഷണൽ, എയിഡ്സ് കൺട്രോൺ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
ഭാര്യ: ബിന്ദു മക്കൾ: അഭിനന്ദ, അഭിറാം. സംസ്കാരം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചൊവ്വാഴ്ച ഉച്ചക്ക് 12.00 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.