എ.കെ.ജി സെന്‍റർ ആക്രമണം: പ്രതിപക്ഷ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുമതി. ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ നേരമാണ് അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുകയെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.

പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

അതിഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ക്രമസമാധാനം തകർന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ഭീതിയോടെ മാത്രമേ കാണാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. പതിനായിരങ്ങളുടെ അമർഷത്തിനും പ്രതിഷേധത്തിനും ഈ സംഭവം വഴിവെച്ചു. ലക്ഷക്കണക്കിന് പേർക്ക് വേദനയോടെയേ ആക്രമണ വിവരം കേൾക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - AKG Center Attack: Assembly to discuss adjournment resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.