തിരുവനന്തപുരം: എ.കെ.ജി സെൻറർ ആക്രമിക്കപ്പെട്ട് ഒമ്പത് ദിവസമായിട്ടും പ്രതിയിലേക്ക് എത്തുന്ന സൂചനകൾ ലഭിച്ചെന്ന് ആവർത്തിച്ച് പൊലീസ്. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകനായ ഒരു നിയമവിദ്യാർഥിക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതി ഉപയോഗിച്ചതുപോലെ ചുവന്ന നിറത്തിലുള്ള ഒരു സ്കൂട്ടറുള്ളതാണ് ഇയാളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. എന്നാൽ, വ്യക്തമായ തെളിവുകളില്ലാതെ ആരെയെങ്കിലും പ്രതിയാക്കിയാൽ അത് തിരിച്ചടിയാകുമെന്ന ആശങ്ക പൊലീസിനുണ്ട്. വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.
എ.കെ.ജി സെന്‍ററിന്‍റെ സി.സി.ടി.വിയിൽനിന്ന് കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമായതാണ് പ്രധാന പ്രശ്നം. പ്രതി വന്ന വാഹനത്തിന്‍റെ നമ്പർപോലും തിരിച്ചറിയാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എ.കെ.ജി സെന്‍ററിന് സമീപത്തെ വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും അമ്പതിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.