തിരുവനന്തപുരം: നഗരത്തിലെ നിരക്ഷരരെ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷെൻറ നേതൃത്വത്തിെൻറ കോർപറേഷനിൽ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയിൽ വൻ സാമ്പത്തിക തട്ടിപ്പ്. ഏഴാംതരം തുല്യത പരീക്ഷയിൽ വ്യാജന്മാരെ തിരുകിക്കയറ്റിയും പത്ത്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്തവരുടെ പേരിൽ കള്ളക്കണക്കുകൾ കാണിച്ചുമാണ് 10 ലക്ഷത്തോളം രൂപ തട്ടിയത്.
2019 മാർച്ച് 15നാണ് നഗരത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നൂറ് വാർഡുകളിലും അക്ഷരശ്രീ പദ്ധതി ആരംഭിച്ചത്. രണ്ടര കോടിയാണ് പദ്ധതിക്കായി കോർപറേഷൻ മാറ്റിവെച്ചത്. സാക്ഷരത ക്ലാസിൽ ഒരു വാര്‍ഡില്‍ 25 പേരും നാലാം ക്ലാസ് 20ഉം ഏഴാംതരത്തിന് 15 ഉം പത്താംതരത്തില്‍ 15, ഹയർ സെക്കന്‍ഡറിക്ക് 10 എന്നിങ്ങനെ പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ഓരോ വാര്‍ഡിലും നിശ്ചയിച്ചത്.
എന്നാൽ പല വാർഡുകളിലും മതിയായ ആളുകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വ്യാജപേരുകൾ രജിസ്റ്റർ ചെയ്ത് കോർപറേഷനിൽ നിന്ന് ഫണ്ട് തട്ടിയെടുക്കുകയായിരുന്നു. പദ്ധതി അനുസരിച്ച് അഡ്മിഷൻ എടുക്കുമ്പോൾ തന്നെ രജിസ്ട്രേഷൻ ഫോറത്തിൽ പഠിതാവിെൻറ വിവരങ്ങൾ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. എന്നാൽ സാക്ഷരതമിഷൻ അക്ഷരശ്രീയുമായി പദ്ധതിപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റിൽ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. സർട്ടിഫിക്കറ്റിൽ പഠിതാവിെൻറ ഫോട്ടോയോ മേൽവിലാസമോ മറ്റ് വിശദാംശങ്ങളോ ഇല്ല. മതിയായ രേഖകൾ ഇല്ലെന്ന് സാക്ഷരതമിഷൻ തന്നെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. വലിയശാല വാർഡിൽ മാത്രം ഇത്തരത്തിൽ 12 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 22 വാർഡുകളിൽ നിന്ന് ഇത്തരം വ്യാജമാരുടെ പേരിൽ സർട്ടിഫിക്കറ്റുകൾ നിർമിച്ചിട്ടുണ്ട്.
പത്താംതരം തുല്യതപരീക്ഷക്ക് 1074 പേർ പരീക്ഷ എഴുതിയെന്നാണ് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല കോർപറേഷന് നൽകിയ കണക്ക്. ഇതിെൻറ അടിസ്ഥാനത്തിൽ ഒരാൾക്ക് 500 രൂപയെന്ന കണക്കിൽ 5,37,000 രൂപ കഴിഞ്ഞവർഷം കോർപറേഷൻ അനുവദിച്ചു. എന്നാൽ 522 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരം ഹയർ സെക്കൻഡറി തലത്തിൽ 1055 പേർക്ക് 1500 രൂപ വീതം 15,82500 രൂപ അനുവദിച്ചെങ്കിലും പ്ലസ് വണിന് 633 പേരും പ്ലസ് ടുവിന് 498 പേരുമാണ് പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.