കൊച്ചി: പണിക്കൂലിയിൽ ശ്രദ്ധേയമായ പ്രമുഖ ജ്വല്ലറി അൽ മുക്താദിർ ഗ്രൂപ്പിന്റെ മൂന്നു ഷോറൂമുകൾ ഇടപ്പള്ളി ലുലു മാളിന് എതിർവശം തുറന്നു. അൽ കബീർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, അൽ ലത്തീഫ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ, അൽ കരീം ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ജ്വല്ലറികൾ തിരുവനന്തപുരം ചാല ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ഗ്രൂപ് ഫൗണ്ടർ ചെയർമാനും സി.ഇ.ഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൽസലാം, ഓൾ ഇന്ത്യ മില്ലി കൗൺസിൽ ജനറൽ സെക്രട്ടറി മൗലാന സയ്യിദ് മുസ്തഫ റിഫാഇ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ദുബൈ ടൂറിസം വകുപ്പ് എക്സിക്യുട്ടിവ് ഡയറക്ടർ ഇബ്രാഹിം യാ കൂത്ത് മുഖ്യാതിഥിയായി. 10,000 ചതുരശ്ര അടിയിലുള്ള ഹോൾസെയിൽ, റീട്ടെയിൽ ഷോറൂമായ അൽ കബീറിൽ വൈവിധ്യമാർന്ന മികച്ച വെഡിങ് ആഭരണങ്ങളുടെ ശേഖരം സജ്ജമാണ്.
അന്താരാഷ്ട്ര നിലവാരത്തിൽ നവീന ഡിസൈൻആഭരണങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും എളുപ്പം നിർവഹിക്കാൻ അൽ കരീം ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ഷോറൂം സൗകര്യമൊരുക്കുന്നതായി അധികൃതർ പറഞ്ഞു. അഡ്വാൻസ് ബുക്ക് ചെയ്യുന്ന വിവാഹ പാർട്ടികൾക്ക് പണിക്കൂലി ഇല്ലാതെ വാങ്ങാം. ബെസ്റ്റ് ആൻഡ് ബെസ്റ്റ് എക്സ്ചേഞ്ച് സ്കീമിലൂടെ പഴയ സ്വർണം ആ ദിവസത്തെ വിലയിൽ തിരിച്ചെടുക്കും.
അൽ മുക്താദിർ ഗ്രൂപ്പിന് കേരളത്തിൽ ഇപ്പോൾ വ്യത്യസ്ത പേരുകളിൽ 19 ഷോറൂമുണ്ട്. ഉദ്ഘാടന ഓഫറായി ‘ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണം സമ്മാനം’ നൽകുന്നു. വിവാഹാഭരണം വാങ്ങുന്ന തൂക്കത്തിൽ ആഭരണങ്ങൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും. വിവാഹാഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്കും വാങ്ങുന്നവർക്കും നറുക്കെടുപ്പിൽ സമ്മാനമുണ്ട്.
അങ്കമാലി, കരുനാഗപ്പള്ളി, മുംബൈ തുടങ്ങി മിഡിൽ ഈസ്റ്റിലും ഉടൻ ഷോറൂമുകൾ തുറക്കും. amgold.shop, almuqtadir.in എന്നീ സൈറ്റുകളിലൂടെ ആഭരണങ്ങൾ വീട്ടിലിരുന്ന് ഹോൾസെയിൽ വിലയിൽ പണിക്കൂലി കുറവിൽ വാങ്ങാനും അവസരമുണ്ട്. ഫോൺ: 9072222112,95399996971 9745663111.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.