പന്തീരങ്കാവ്​ യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്​: പന്തീരങ്കാവ്​ യു.എ.പി.എ കേസിൽ എൻ.ഐ.ഐ കുറ്റപത്രം സമർപ്പിച്ചു. അലൻ ഷുഹൈബ്​, താഹ ഫസൽ, സി.പി ഉസ്​മാൻ എന ്നിവർക്കെതിരെയാണ്​ കുറ്റപത്രം സമർപ്പിച്ചത്​. വിവിധ വകുപ്പുകൾ ചേർത്ത്​ കൊച്ചി എൻ.​ഐ.ഐ കോടതിയിലാണ്​ കുറ്റപത് രം സമർപ്പിച്ചത്​.

ഞ​ങ്ങ​ൾ മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ്​​ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ങ്കി​ൽ ഞ​ങ്ങ​ൾ ആ​രെ​യാ​ണ്​ കൊ​ന്ന​തെ​ന്ന​തി​നും എ​വി​ടെ​യാ​ണ്​ ബോം​ബ്​ വെ​ച്ച​തെ​ന്ന​തി​നും തെ​ളി​വ്​ കൊ​ണ്ട്​ വ​രൂ​വെ​ന്ന് അ​ല​ൻ ഷു​ഹൈ​ബും താ​ഹാ ഫ​സ​ലും അഭിപ്രായപ്പെട്ടിരുന്നു. റി​മാ​ൻ​ഡ്​​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും ​പ്രതികരണം.

നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.

Tags:    
News Summary - alan thaha uapa nia case filed malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.